
Sunday School
സൺഡേ സ്കൂൾ (Sunday School)
ബഹു. ചങ്ങനാശ്ശേരി അപ്പൻ്റെ കാലത്താണ് പള്ളിയിൽ സൺഡേ സ്കൂൾ ആരംഭിച്ചത്. ശനിയാഴ്ച തോറും കുർബാനയ്ക്കുശേഷം അച്ചൻ തന്നെ ക്ലാസുകൾ എടുത്തുപോന്നു. സൺഡേ സ്കൂളിൽ നാലാം ക്ലാസ് പാസ്സാകാതെ വിവാഹം നടത്തി കൊടുക്കുകയില്ല എന്ന കല്പന പള്ളിയിൽ വായിച്ചതോടെ കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും പള്ളിയിലെ സ്ഥലം അപര്യാപ്തമാവുകയും ചെയ്തപ്പോൾ 1946 ജനുവരി 27-ാം തീയതി ആലപ്പാട്ട് മത്തായി കത്തനാരുടെ കാലത്ത് കാഞ്ഞരത്തിലിടം പള്ളربهയുടെ വടക്കുവശത്ത് മൂന്നുപേരിലും ഓരോരോ വേദപാഠ കളരികൾ ആരംഭിച്ചു. കാലക്രമത്തിൽ കളരികൾ നിർത്തലാക്കി പള്ളിവക എൽ.പി., യു.പി. സ്കൂളുകളിൽ ഞായറാഴ്ചതോറും സൺഡേ സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ഇപ്പോൾ 1 മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിശ്വാസ പരിശീലന ക്ലാസ്സുകളിൽ ഈ ഇടവകയിലെ 320 കുട്ടികൾ മതപഠനം നടത്തിവരുന്നു. ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്ത് നിത്യജീവന്റെ ഭാഗഭാഗുക്കളാക്കി ക്രൈസ്തവജീവിതത്തിന്റെ പൂർണ്ണതയിലേക്ക് കുട്ടികളെ നയിക്കുകയെന്ന ലക്ഷ്യത്തോടെ ക്രൈസ്തവ പ്രബോധനങ്ങൾ പഠിപ്പിച്ച് കാവലാളായും നമ്മുടെ ഇടവകയിൽ ആത്മീയ വെളിച്ചം പകർന്നു തരുന്ന സൺഡേ സ്കൂൾ അദ്ധ്യാപകരുടെ നിസ്വാർത്ഥമായ സേവനം വിലമതിക്കാനാവാത്തതാണ്.

Patron
Christ the Teacher
Leadership
Mr. Bilas Joseph
Kallumkal
Ms. Annie Rose Sebastian
Kaduvakuzhy
Ms. Raji Joji
Pazhoothadathil